by CSC Kelakam | May 15, 2020 | Uncategorized

CSC അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു
Vision
3 മുതൽ 12 വരെ ഉള്ള ക്ളാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.
ഗ്രാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD ന്റെ ലക്ഷ്യം.
3 – 10 വരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇവ കൂടാതെ ഫിസിക്സ് , കെമിസ്ട്രി , ബയോളജി തുടങ്ങിയ വിഷയങ്ങളിലും പങ്കെടുക്കാവുന്നതാണ് .
₹125 രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്.
Features
മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം നൽകുന്നതാണ്, കൂടാതെ 70 % നു മുകളിൽ മാർക്ക് ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി csckelakam.in Login ചെയ്യുക, അല്ലെങ്കിൽ +91 9847836273 – ൽ Contact ചെയ്യുക
Registration Link:- https://docs.google.com/forms/d/e/1FAIpQLSfEqupLkrlemQNL0m5hVm6tF6IpGu_dCtDZ2n9B84JWuALZmw/viewform?usp=sf_link
അപേക്ഷ ഫീസ് Google Pay വഴി അടയ്ക്കേണ്ടത്ണ്.
ഈ അവസരം നിശ്ചിത സമയത്തേക്ക് മാത്രമാണ്.
സ്കൂൾ, ട്യൂഷൻ സെന്റർ, തുടങ്ങി എല്ലാ വിദ്യാഭ്യാസസ്ഥാപങ്ങൾക്കും വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കാവുന്നതാണ്.
by CSC Kelakam | May 12, 2020 | Uncategorized

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ), നീറ്റ് പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 18 മുതൽ 23 വരെയാകും ജെ.ഇ.ഇ മെയിൻ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ് 26നാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികൾ പ്രഖ്യാപിച്ചത്.
by CSC Kelakam | May 12, 2020 | Uncategorized

പ്രധാന് മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന് (PMGDISHA).
ഗ്രാമീണമേഘലയില് ഉള്ളവരെ ഡിജിറ്റല്‍ സാക്ഷരത നല്‍കുക എന്ന ഉദ്യേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന് (PMGDISHA).
- ഗ്രാമപഞ്ചായത്തുകളില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
- തീര്‍ത്തും സൗജന്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
- ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ആണ് ഇതില്‍ രജിസ്റ്റര്‍ സാധിക്കുക .
- 14 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഇതില്‍ ചേരാവുന്നതാണ് .
- രജിസ്റ്റര്‍ചെയ്ത വ്യക്തി 10 ദിവസത്തിനും 30 ദിവസത്തിനും ഉള്ളില്‍ എക്സാം എടുക്കേണ്ടതാണ് .
- എക്സാമില്‍ പാസ്സവുന്നവര്ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ് .
ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര് അടുത്തുള്ള ഡിജിറ്റല്‍ സേവ CSC സെന്റര്‍ സമീപിക്കാവുന്നതാണ് .
by CSC Kelakam | May 12, 2020 | Uncategorized

2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ് വരെ രജിസ്ട്രേഷൻ പുതുക്കാൻ അനുമതി.
കോവിഡ്-19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും ഓൺലൈനായി നടത്താം.
രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും മുഖേന ഓൺലൈനായി നിർവ്വഹിക്കാം.
പുതുക്കൽ ഓൺലൈനായി നിർവ്വഹിച്ചവർ പിന്നെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പോകേണ്ടതില്ല. പ്രിൻറ് എടുത്ത് സൂക്ഷിച്ചു വച്ചാൽ മതി
രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ ഓൺലൈൻ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2020 ആഗസ്റ്റ് 27 നകം പരിശോധനക്ക് ഹാജരാക്കിയാൽ മതി.
2019 ഡിസംബർ 20 നു ശേഷം ജോലിയിൽ നിന്നു നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് പോകരുത്,
സംശയങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോണിൽ ബന്ധപ്പെടണം.
രജിസ്ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി നിങ്ങളുടെ തൊട്ടടുത്തുള്ള കോമൺ സർവീസ് സെൻറർ (CSC) വഴിയും നടത്താം
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി അടുത്തുള്ള സെൻററിൽ (CSC) ചെയ്താൽ, പ്രിന്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി 90 ദിവസത്തിനുള്ളിൽ എത്തിയാൽ മതി
by CSC Kelakam | May 12, 2020 | Uncategorized

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അപ്ലിക്കേഷൻ പുറത്തിറങ്ങിയ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.നമ്മൾ ഓരോരുത്തരും നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറുകൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആശാ തൊഴിലാളികൾ എന്നിവരുടെ അടുത്ത് ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ ആവശ്യപ്പെടുക. ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ, കോവിഡ് 19 നെക്കുറിച്ചുള്ള വിശ്വസനീയവും ഏറ്റവും പുതിയ വാർത്തകൾ, വിവരങ്ങൾ ലഭിക്കുന്നതിന് നമ്മളെ സഹായിക്കുന്നു. അതോടൊപ്പം തന്നെ രോഗത്തിൽ നിന്ന് സുരക്ഷിതരായിരിക്കുന്നതിനും ഈ അപ്ലിക്കേഷൻ പൊതുജനങ്ങളെ സഹായിക്കും. ഉപയോക്താക്കൾ നൽകിയ ഡാറ്റ ഉപയോഗിച്ച് കൊറോണ വൈറസ് ട്രാക്കിംഗ് നടത്തുന്ന അപ്ലിക്കേഷനാണ് ആരോഗ്യ സേതു അപ്ലിക്കേഷൻ എന്നതിനാൽ, കോവിഡ് -19 പോസിറ്റീവ് ആയി കഴിയുന്ന ആരെങ്കിലും അടുത്തെത്തിയിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. ആപ്ലിക്കേഷൻ ലൊക്കേഷനും ഉപയോക്താക്കളുടെ ഡാറ്റയും അടിസ്ഥാനമാക്കിയുള്ളതിനാൽ, അത് ശരിയായി പ്രവർത്തിക്കുന്നതിന്, അപ്ലിക്കേഷന്‍ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഡാറ്റ ആവശ്യമാണ്. ലൊക്കേഷൻ ഡാറ്റയെ അടിസ്ഥാനമാക്കി ചില പ്രദേശങ്ങളിൽ ഒരു ട്രാഫിക് ജാം ഉണ്ടോയെന്ന് Google മാപ്സ് കണ്ടെത്തുന്നതിനോട് സമാനമാണ് ഇത്. ഇതിനുപുറമെ, സ്വയം വിലയിരുത്തൽ പരിശോധന പോലുള്ള സവിശേഷതകളും രാജ്യത്തുടനീളമുള്ള ഹെൽപ്പ്ലൈൻ നമ്പറുകളുടെ പൂർണ്ണമായ ലിസ്റ്റും ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ട്വീറ്റുകൾ കാണിക്കുന്ന ഒരു ട്വിറ്റർ ഫീഡും ഉണ്ട്.
Download Aarogya Setu app to fight against COVID19, using this link:
by CSC Kelakam | May 12, 2020 | Uncategorized

നിങ്ങള്‍ക്ക് നിയമ സഹായം ആവശ്യമുണ്ടോ ? എന്നാല്‍ CSC യില്‍ അതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് .
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയില്‍ ആണ് നിയമ സഹായം നല്‍കുന്നത് , രജിസ്റ്റർ ചെയ്യുന്ന കക്ഷിയെ CSC അഡ്വക്കേറ്റ് നേരിട്ട് ഫോണിലൂടെയോ , വീഡിയോ കാളിലൂടെയോ ബന്ധപ്പെട്ട് നിയമോപദേശങ്ങൾ നൽകുന്നു.
നമ്മുടെ സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്കായി തങ്ങളാൽ കഴിയുന്ന എല്ലാ വിധ നിയമ സഹായങ്ങളും തികച്ചും സൌജന്യമായി നൽകുന്നതിനായി CSC, Tele Law എന്ന സര്‍വീസ് സംവിധാനം ഉണ്ടായിരിക്കുന്നതാണ് നമ്മുടെ പ്രദേശങ്ങളിൽ കഞ്ചാവ്, ലഹരി മാഫിയകൾക്കെതിരിൽ നിയമ സഹായത്തിനും, നീതി നിഷേധിക്കപ്പെട്ടവർക്കും ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, Man Missing കേസുകൾ, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ മൂലം പോലീസ് കേസെടുക്കാൻ വിസമ്മതിക്കുന്ന വിഷയങ്ങൾ, തുടങ്ങി സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കായി എല്ലാവിധ നിയമ സഹായങ്ങളും നൽകാൻ പ്രവർത്തനസജ്ജമാവുകയാണ് CSC.
1. അടുത്ത ഹിയറിംഗ് തീയതി.
2. കേസ് പട്ടിക.
3. പ്രതിദിന ഉത്തരവുകള്‍.
4. അന്തിമ വിധി പകര്‍പ്പ്.
5. കേസിന്റെ സ്ഥിതി.
തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി നിങ്ങള്‍ക്ക് CSC വഴി അറിയാവുന്നതാണ് ……
ഒരായിരം നന്മകൾക്കായി, നിതി നിഷേധിക്കപ്പെട്ടവർക്കായി നമുക്കും കൈകോർക്കാം …
by CSC Kelakam | May 12, 2020 | Uncategorized

ഈ വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കെമാറ്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ന് വൈകുന്നേരം അഞ്ചുവരെയാണ്. പരീക്ഷ തീയതി സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. വിവരങ്ങൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്ലൈൻ നന്പർ: 0471 2525300.
Recent Comments