Select Page

നിങ്ങള്‍ക്ക്  നിയമ സഹായം ആവശ്യമുണ്ടോ  ? എന്നാല്‍  CSC യില്‍ അതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് .

പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയില്‍ ആണ് നിയമ സഹായം നല്‍കുന്നത് , രജിസ്റ്റർ ചെയ്യുന്ന കക്ഷിയെ CSC അഡ്വക്കേറ്റ് നേരിട്ട് ഫോണിലൂടെയോ , വീഡിയോ കാളിലൂടെയോ ബന്ധപ്പെട്ട് നിയമോപദേശങ്ങൾ നൽകുന്നു.

നമ്മുടെ സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്കായി തങ്ങളാൽ കഴിയുന്ന എല്ലാ വിധ നിയമ സഹായങ്ങളും തികച്ചും സൌജന്യമായി നൽകുന്നതിനായി CSC,  Tele Law  എന്ന സര്‍വീസ് സംവിധാനം ഉണ്ടായിരിക്കുന്നതാണ് നമ്മുടെ  പ്രദേശങ്ങളിൽ കഞ്ചാവ്, ലഹരി മാഫിയകൾക്കെതിരിൽ നിയമ സഹായത്തിനും, നീതി നിഷേധിക്കപ്പെട്ടവർക്കും ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, Man Missing കേസുകൾ, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ മൂലം പോലീസ് കേസെടുക്കാൻ വിസമ്മതിക്കുന്ന വിഷയങ്ങൾ, തുടങ്ങി സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കായി എല്ലാവിധ നിയമ സഹായങ്ങളും നൽകാൻ പ്രവർത്തനസജ്ജമാവുകയാണ് CSC.

1. അടുത്ത ഹിയറിംഗ് തീയതി.

2. കേസ് പട്ടിക.
3. പ്രതിദിന ഉത്തരവുകള്‍.
4. അന്തിമ വിധി പകര്‍പ്പ്.
5. കേസിന്റെ സ്ഥിതി.
തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി നിങ്ങള്ക്ക് CSC വഴി അറിയാവുന്നതാണ് ……
ഒരായിരം നന്മകൾക്കായി, നിതി നിഷേധിക്കപ്പെട്ടവർക്കായി നമുക്കും കൈകോർക്കാം …